05:19pm 12 November 2026
NEWS
പിന്നോക്കവിഭാഗങ്ങൾക്കിടയിൽ ബിജെപി സ്വാധീനം വർധിക്കുന്നു - കുമ്മനം രാജശേഖരൻ
15/01/2026  02:53 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പിന്നോക്കവിഭാഗങ്ങൾക്കിടയിൽ ബിജെപി സ്വാധീനം വർധിക്കുന്നു - കുമ്മനം രാജശേഖരൻ
HIGHLIGHTS

ബിജെപി സിറ്റി ജില്ലാ ഓഫീസിൽ നടന്ന എസ്.സി - ഒ.ബി.സി ഔട്ട് റീച്ച് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയുന്നു. അഡ്വ.എസ്. സജി, പി.എ. ബാബു, അഡ്വ. കെ.എസ്. ഷൈജു, ശ്രീക്കുട്ടൻ തുണ്ടത്തിൽ, കെ.ടി. ബൈജു എന്നിവർ സമീപം.

 

കൊച്ചി - കഴിഞ്ഞ ലോകസഭ - തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകൾ വ്യക്തമാക്കുന്നത് സമൂഹത്തിന്റെ താഴേതട്ടിലേക്ക് ബിജെപിക്ക് ഇറങ്ങി ചെല്ലാനും സ്വാധീനം വർധിപ്പിക്കാനും കഴിഞ്ഞുവെന്നതാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.

ബിജെപി സിറ്റി ജില്ലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എസ്.സി- ഒ.ബി.സി. ഔട്ട് റീച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിന്നോക്ക - പട്ടികജാതി വിഭാഗങ്ങൾക്കിട .യിൽ സി പി എമ്മിനുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെടുകയാണ്.
ആ കുറവു നികത്തുന്നതിനായി അവർ ഇസ്ളാമിക തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കുകയാണെന്നും അദ്ദേഹം തുടർന്നു...

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെടുന്ന യു.ഡി.എഫും കോൺഗ്രസ്സും മുസ്ലീം ലീഗിന്റെ മറവിൽ തീവ്രവാദ സംഘടനകളായ ജമായത്തെ ഇസ്ളാമി, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ എന്നിവയുടെ പിന്തുണയോടെ കരസ്ഥമാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബി ജെ പി ഓഫിസിൽ നടന്ന ചടങ്ങിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജന. സെക്രട്ടറിമാരായ ശ്രീക്കുട്ടൻ തുണ്ടത്തിൽ, അഡ്വ. എസ്. സജി, ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡണ്ട് കെ.ടി. ബൈജു, 
എസ്.സി മോർച്ച ജില്ലാ പ്രസിഡണ്ട് പി.എ.ബാബു എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img